ചെന്നൈ: കാമുകനെ കൊന്നു കടല്‍ത്തീരത്ത് കുഴിച്ചുമൂടിയ കാമുകി അറസ്റ്റില്‍. തമിഴ്നാട്ടിലാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിലെ തായ് എയര്‍വേയ്സിന്റെ ഗ്രൗണ്ട് സ്റ്റാഫ് എം ജയന്തന് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകി ഭാഗ്യലക്ഷ്മി (38) അറസ്റ്റിലായി.
മാര്‍ച്ച് മുതല്‍ ജയന്തനെ കാണുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ജയന്തന്റെ കഷണങ്ങളാക്കി മുറിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ 400 കിലോമീറ്റര്‍ അകലെ കടല്‍ത്തീരത്തു നിന്നാണു കണ്ടെത്തിയത്.
ജയന്തനെ കാണാനില്ലെന്ന് സഹോദരിയാണ് പോലീസില്‍ പരാതി നല്‍കിയത്. അവസാന ഫോണ്‍ ലൊക്കേഷന്‍ പുതുക്കോട്ടയിലാണെന്നും കണ്ടെത്തി. കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭാഗ്യലക്ഷ്മിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
also read; പഠിച്ചിറങ്ങിയിട്ട് 28 വര്‍ഷം: ബിരുദ സര്‍ട്ടിഫിക്കറ്റ് നേടി ഷാരൂഖ് ഖാന് അഭിമാനമെന്ന് ആരാധക ലോകം
ജയന്തന് ഭാഗ്യലക്ഷ്മിക്ക് ധാരാളം പണം നല്‍കിയിരുന്നു. ഇതു മുടങ്ങിയതാകാം കൊലപാതക കാരണമെന്നു പൊലീസ് സംശയിക്കുന്നു. പണത്തെച്ചൊല്ലിയുള്ള തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന പേരില്‍ ജയന്തനെ പുതുക്കോട്ടയിലേക്കു വിളിച്ചു വരുത്തിയ ശേഷം മറ്റ് 3 പേരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post