ബംഗളുരൂ: കർണാടകയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചരണ റാലിയ്ക്കിടെ ആളുകൾക്കിടയിലേക്ക് 500 രൂപയുടെ നോട്ടുകളെറിഞ്ഞ സംബവത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനെതിരെ കേസ്.
ഇലക്ഷൻ കമ്മീഷൻ നൽകിയ പരാതിയെ തുടർന്ന് കേസെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് നടപടി. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കർണാടകയിൽ കോൺഗ്രസ് നടത്തിയ പ്രജ ധ്വനി യാത്രയിലാണ് ഡികെ ശിവകുമാർ പണമെറിഞ്ഞത്.
യാത്രയ്ക്കിടെ കൂടി നിന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ശിവകുമാർ 500 രൂപ നോട്ടുകൾ വലിച്ചെറിയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദമാണ് ഉയർന്നത്.
#WATCH | Karnataka Congress Chief DK Shivakumar was seen throwing Rs 500 currency notes on the artists near Bevinahalli in Mandya district during the ‘Praja Dhwani Yatra’ organized by Congress in Srirangapatna. (28.03) pic.twitter.com/aF2Lf0pksi
— ANI (@ANI) March 29, 2023
ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവർ ശിവകുമാറിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ കൂടി നിന്ന ആളുകൾക്കിടയിൽ ചിലർ ദൈവവിഗ്രഹങ്ങൾ തലയിൽ ചുമന്നു നിൽക്കുന്നുണ്ടായിരുന്നുവെന്നും വിഗ്രഹങ്ങളിലേക്കാണ് താൻ നോട്ടുകളെറിഞ്ഞതെന്ന് ആണ് ശിവകുമാറിന്റെ വിശദീകരണം.