ഒഡീഷ: സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ നോ ബോള്‍ വിളിച്ച അമ്പയറെ ഫീല്‍ഡിംഗ് ടീം കുത്തിക്കൊന്നു. ഒഡീഷയിലെ കട്ടക്കിലാണ് നടുക്കുന്ന സംഭവം. 22 കാരനായ ലക്കി റൗട്ടാണ് കൊല്ലപ്പെട്ടത്. ബാറ്റും കത്തിയും ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്ചയാണ് നടുക്കുന്ന സംഭവം. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അണ്ടര്‍ 18 ടീമുകള്‍ തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രഹ്‌മപൂര്‍, ശങ്കര്‍പൂര്‍ എന്നീ രണ്ട് ടീമുകള്‍ തമ്മിലായിരുന്നു മത്സരം.
കളി നിയന്ത്രിച്ചിരുന്ന ലക്കി റൗട്ട് ഒരു പന്തിനെ നോ ബോള്‍ വിളിച്ചു. തുടര്‍ന്ന് ലക്കിയും ഫീല്‍ഡിംഗ് ടീമും തമ്മില്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ ബാറ്റും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലക്കി ചികിത്സയ്ക്കിടെ മരിച്ചു.