ക്ലിയോപാട്ര രാജ്ഞി കുളിച്ചത് കഴുതപ്പാലില്‍, സ്ത്രീകള്‍ കഴുതപ്പാല് കൊണ്ട് സോപ്പുണ്ടാക്കൂ, സൗന്ദര്യം നിലനിര്‍ത്തൂ; എംപി മനേക ഗാന്ധി

ന്യൂഡല്‍ഹി: സ്ത്രീകളുടെ സൗന്ദര്യം നിലനിര്‍ത്താന്‍ കഴുതപ്പാല് കൊണ്ട് ഉണ്ടാക്കുന്ന സോപ്പുകള്‍ ഉപയോഗിച്ചാല്‍ മതിയെന്ന് എംപി മനേക ഗാന്ധി. ക്ലിയോപാട്ര രാജ്ഞി കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്നും മനേക ഗാന്ധി പറഞ്ഞു.

‘കഴുതപ്പാല് കൊണ്ട് ഉണ്ടാക്കുന്ന സോപ്പുകള്‍ എക്കാലവും സ്ത്രീകളുടെ സൗന്ദര്യം നിലനിര്‍ത്തും. ക്ലിയോപാട്ര രാജ്ഞി കഴുതപ്പാലിലാണ് കുളിച്ചിരുന്നത്. നിലവില് 500 രൂപയാണ് കഴുതപ്പാല് ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പിന് ഡല്‍ഹിയിലെ വില. എന്തുകൊണ്ടാണ് ആട്ടിന്‍പാലും കഴുതപ്പാലും ചേര്‍ത്ത് സോപ്പുണ്ടാക്കാത്തത്’ എന്നും മനേക ഗാന്ധി ചോദിക്കുന്നു.

also read: റഹ്‌മത്തും രണ്ടരവയസ്സുകാരിയും അപകടത്തില്‍പ്പെട്ടത് നോമ്പുതുറ കഴിഞ്ഞ് മടങ്ങവെ, മരണവാര്‍ത്ത കേട്ട ഞെട്ടല്‍ ഇതുവരെ മാറിയില്ല, ബന്ധുപറയുന്നു

‘കഴുതകളെ കണ്ടിട്ട് എത്ര നാളായി. അവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിര്‍ത്തി. കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു സമൂഹം ലഡാക്കിലുണ്ട്. അവര്‍ കഴുതകളുടെ പാല് ഉപയോഗിച്ച് സോപ്പുണ്ടാക്കാന്‍ തുടങ്ങി.’ മനേക ഗാന്ധി പഞ്ഞു.

also read: കലാക്ഷേത്രയിലെ പീഡനം: മലയാളി അധ്യാപകന്‍ അറസ്റ്റില്‍

‘കഴുതപ്പാല്‍ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പുകള്‍ ഒരു സ്ത്രീയുടെ ശരീരത്തെ എക്കാലവും സുന്ദരമാക്കി നിലനിര്‍ത്തും. നിങ്ങള്‍ മൃഗങ്ങളില്‍ നിന്ന് പണം സമ്പാദിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല.നാളിതുവരെ ആരും ആടിനെയും പശുവിനെയും വളര്‍ത്തി സമ്പന്നരായിട്ടില്ല. പശുവിനും എരുമയ്ക്കും ആടിനും അസുഖം വന്നാല്‍ ലക്ഷങ്ങളാണ് ചെലവിടുന്നത്. ” മനേക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Exit mobile version