ചിറ്റൂര്‍ : പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത അധ്യാപകന് അറസ്റ്റില്‍. ആന്ധ്രാ പ്രദേശിലാണ് സംഭവം. ചിറ്റൂര്‍ ജില്ലയിലെ ഗംഗവരം മന്ഡലിലെ ചലപ്പതി എന്ന മുപ്പത്തിമൂന്നുകാരനായ അദ്ധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തതിന് പോക്സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപകനായിരുന്ന ഇയാള്‍. പെണ്‍കുട്ടിയെ കളവ് പറഞ്ഞാണ് തിരുപ്പതിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
also read: സൂറത്ത് കോടതി വിധി, രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും
പൊതുപരീക്ഷ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതിനേഴുകാരിയുമായി തിരുപ്പതിയിലെത്തിയ അധ്യാപകന് ഇവിടെയുള്ള ക്ഷേത്രത്തില്‍ വച്ച് താലിചാര്‍ത്തുകയായിരുന്നു. തന്നെ വിശ്വസിക്കണമെന്നും, ചതിക്കുകയില്ലെന്നും ഇയാള്‍ പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ യുവാവിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥയാവുകയും, വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. വിവാഹിതനും, ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ് അധ്യാപകന്.
Discussion about this post