മംഗളൂരു: ഹോട്ടല്‍ മുറിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരുവിലാണ് സംഭവം. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് മംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൈസൂരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിര്‍മല (48), മക്കളായ ചൈതന്യ (9), ചൈത്ര എന്നിവരാണ് മരിച്ചത്. മംഗളൂരു കെ എസ് റോഡിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നാലംഗ കുടുംബം ജീവനൊടുക്കിയതാണെന്നും ഇവര്‍ കടക്കെണി മൂലമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.