ഡൽഹി: ഡൽഹിയിൽ ഹിന്ദു ഉത്സവമായ ചൈത്ര നവരാത്രിയുടെ പേര് പറഞ്ഞ് ഇറച്ചിക്കടക്കാർക്ക് നേരെ ഭീഷണി. ബിജെപി നേതാവും ഗോ സംരക്ഷകരും പല പ്രദേശങ്ങളിലുള്ള ഇറച്ചിക്കടകൾ ബലപ്രയോഗത്തിലൂടെ അടച്ചു പൂട്ടിച്ചതായി റിപ്പോർട്ട്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ കിഴക്കൻ ഡൽഹിയിലെ വിനോദ് നഗറിലെ മാർക്കറ്റ് പ്രദേശമായ മണ്ഡവാലി ഫസൽപൂരിൽ ബിജെപി നേതാവ് രവീന്ദ്ര സിങ് കറങ്ങി നടന്ന് ഇറച്ചിക്കടകൾക്ക് നേരെ ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
‘കടയടച്ചില്ലെങ്കിൽ കാല് തല്ലിയൊടിക്കും’ എന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. കൂടാതെ ബിജെപി നേതാവിനേയും ഗോ സംരക്ഷകരേയും വീഡിയോയിൽ കാണാം. നവരാത്രിയുടെ ഒമ്പത് ദിവസവും പ്രാദേശിക മാംസ വ്യാപാരികൾ കടകൾ അടച്ചിടണമെന്നാണ് രവീന്ദ്ര സിംഗ് ആവശ്യപ്പെട്ടത്.
Chicken shops in the Muslim locality of Mandawali Fazalpur in Vinod Nagar West, Delhi, have been shut down by BJP leader Ravindra Singh in honour of Navratri. pic.twitter.com/OZcIj5cfRj
— Meer Faisal (@meerfaisal01) March 28, 2023
പശു സംരക്ഷകർ എല്ലാ ഇറച്ചിക്കടകളിലും റെയ്ഡ് നടത്തുന്നതും ഷട്ടറുകൾ വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്. ചൊവ്വാഴ്ചകളിലും നവരാത്രി ദിനങ്ങളിലും കടകൾ അടച്ചിടണമെന്ന് പറഞ്ഞ് മുസ്ലീം ഇറച്ചിക്കട ഉടമകളെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.