മാര്‍ച്ച് 31 അല്ല, പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ഇത് ഇപ്പോള്‍ ജൂണ് 30 വരെയായി നീട്ടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്കിയാല്‍ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാനായി സാധിക്കും. അതേസമയം, പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും.

also read: കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകള്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചെടുത്തു, വായക്കുള്ളില്‍ കരിങ്കല്ലുകള്‍ നിറച്ചു, ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

പിന്നീട് പാന്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സാധിക്കില്ല. പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സന്ദര്‍ശിക്കേണ്ട ലിങ്ക് താഴെ കൊടുക്കുന്നു,

https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status

2023 ജൂണ്‍ 30ന് ഉള്ളില്‍ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ മുടങ്ങാനും പിഴയ്ക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ പാന്‍ ഇല്ലാതെ ആദായ നികുതി റിട്ടേണ്‍ സാധിക്കില്ല.

Exit mobile version