തിരുനെല്‍വേലി: കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകള്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചെടുത്ത ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തമിഴ്‌നാട്ടിലാണ് സംഭവം. അസിസ്റ്റന്‍ഡ് പൊലീസ് സൂപ്രണ്ടന്റ് ബല്‍വീര്‍ സിങ്ങിനെതിരെയാണ് നടപടി. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് സംഭവം.
അടിപിടി കേസില്‍ പിടിയിലായ യുവാക്കളാണ് പോലീസുദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കട്ടിങ് പ്ലെയര്‍കൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകള്‍ അടിച്ച് കൊഴിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
also read: 62 ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, നാലുപേരുടെ നില അതീവഗുരുതരം
ഉദ്യോഗസ്ഥന്‍ പത്ത് പേരെയാണ് കസ്റ്റഡിയിലെടുത്തത്. അതില്‍ മൂന്ന് പേരാണ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഈ സംഭവം പരാതിപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് തങ്ങളെ ഭീഷണിപ്പെടുത്തിയതായും യുവാക്കള്‍ പറയുന്നു.
ഇവരുടെ വായക്കുള്ളില്‍ കരിങ്കല്ലുകള്‍ നിറച്ച് കടിക്കാന്‍ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. യുവാക്കളില്‍ പലരുടെയും മോണകള്‍ക്കും ചുണ്ടുകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.