ഭോപ്പാല്‍: ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ നാലുകുട്ടികളുമായി കിണറ്റില്‍ച്ചാടി യുവതി. മധ്യപ്രദേശിലെ ബുഹാന്പുര് ജില്ലയിലാണ് നടുക്കുന്ന സംഭവം. മുന്നുമക്കള് മരിച്ചു. യുവതിയും മൂത്തമകളും രക്ഷപ്പെട്ടു.
ബാല്ഡി ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. മരിച്ച കുട്ടികളില്‍ 18മാസം മാത്രം പ്രായമുള്ള കുട്ടിയും ഉണ്ട്. പ്രമീള ബിലാല എന്ന യുവതിയാണ് മക്കളെയും കൊണ്ട് കിണറ്റില്‍ച്ചാടിയത്.
ഭര്‍ത്താവ് രമേഷുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് മുപ്പതുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വെള്ളത്തില്‍ മുങ്ങിത്താണ യുവതി കിണറ്റിലേയ്ക്ക് തൂങ്ങിക്കിടന്ന കയറില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. മൂത്തമകളെയും രക്ഷപ്പെടുത്തി.
also read: ആ ഇന്നസെന്റിന് മാപ്പില്ല! അര്‍ബുദത്തേക്കാള്‍ കഠിനമായ ദുരവസ്ഥയാണ് അതിജീവിത നേരിട്ടത്; ദീദി ദാമോദരന്‍
എന്നാല്‍ മറ്റ് മക്കള്‍ മുങ്ങി മരിച്ചു. മൂന്ന് കുട്ടികളുടെയും മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട പ്രമീളയുടെയും കുട്ടിയുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.
Discussion about this post