ന്യൂഡല്‍ഹി: പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാല്‍ സിംഗ് പാട്യാലയിലുണ്ടെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് പട്യാലയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും അമൃത്പാല്‍ സിംഗിനായി തെരച്ചില്‍ നടക്കുമ്പോഴാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
സിഖ് പരമ്പരാഗത വേഷം ഉപേക്ഷിച്ച് സണ്‍ ഗ്ലാസും ജാക്കറ്റും ധരിച്ച് അമൃത്പാല്‍ നില്ക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. അടുത്ത അനുയായി പല്‍പ്രീത് സിങ്ങും അമൃത് പാല് സിങ്ങിനൊപ്പമുണ്ട്.
അമൃത് പാല് സിങ്ങിനായി ഡല്‍ഹിയിലും തെരച്ചില്‍ ആരംഭിച്ചിരുന്നു. പഞ്ചാബ് പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹിയിലും തെരച്ചില്‍ നടത്തുന്നത്. അമൃത് പാല് സിങ്ങിന്റെ അനുയായികളില്‍ ഒരാളെ ഇന്നലെ ഡല്‍ഹിയില്‍ വച്ച് പിടികൂടിയിരുന്നു. അമിത് സിംഗ് എന്നയാളെയാണ് തിലക് വിഹാറില്‍ വച്ച് പിടികൂടിയത്.
കഴിഞ്ഞ ഒരാഴ്ചയായി അമൃത്പാല്‍ സിങ്ങിനായി പഞ്ചാബ് പോലീസ് തെരച്ചില്‍ തുടരുകയാണ്. അവസാനമായി ഹരിയാനയിലെ കുരുക്ഷേത്രയില്‍ അമൃത്പാല്‍ താമസിച്ചിരുന്നു എന്ന വിവരമാണ് പോലീസിന് ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡിലും മറ്റ് അതിര്‍ത്തി മേഖലകളിലും തിരച്ചില്‍ തുടരുന്നുണ്ട്.
Discussion about this post