രക്തസാക്ഷിയായ തന്റെ പിതാവിനെ വരെ ബിജെപി മന്ത്രിമാർ അപമാനിച്ചു; എന്ത് നടപടിയാണ് എടുത്തത്? സഹോദരൻ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്: പ്രിയങ്ക

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ കനത്തപ്രതിഷേധവുമായി കോൺഗ്രസ്. രാജ്ഘട്ടിൽ നടത്തുന്ന സത്യാഗ്രഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപിക്കും എതിരെ രൂക്ഷമായ വിമർശനമാണ് പ്രിയങ്ക ഗാന്ധി ഉയർത്തിയത്.

രക്തസാക്ഷിയായ തന്റെ പിതാവിനേയും അമ്മയേയും മറ്റു കുടുംബാംഗങ്ങളേയും ബിജെപി മന്ത്രിമാർ പലതവണ അപമാനിച്ചുവെന്നും ഇവർക്കെതിരെ ഒരു നടപടി പോലും ഉണ്ടായില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാണിച്ചു. തന്റെ കുടുംബാംഗങ്ങൾ അവരുടെ രക്തംകൊണ്ട് ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ പരിപോഷിപ്പിച്ചവരാണെന്നും പ്രിയങ്ക പറഞ്ഞു.

അപമാനിച്ചും ഏജൻസികളെ കൊണ്ട് റെയ്ഡ് നടത്തിച്ചും തങ്ങളെ ഭയപ്പെടുത്താമെന്ന് ചിലർ കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്. തങ്ങൾ ഭയപ്പെടില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. പാർലമെന്റിൽ തന്റെ പിതാവിനെ അപമാനിച്ചു, തന്റെ സഹോദരന് മിർ ജാഫർ പോലുള്ള പേരുകൾ നൽകി. നിങ്ങളുടെ മന്ത്രിമാർ പാർലമെന്റിൽ അമ്മയെ അപമാനിക്കുന്നു. നിങ്ങളുടെ ഒരു മുഖ്യമന്ത്രി പറഞ്ഞു രാഹുൽ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും അറിയില്ലെന്ന്, എന്നാൽ ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

also read- ‘ഞാന്‍ നേതാവിനെ പിന്തുടരുകയും ആ പാര്‍ട്ടിയുടെ ഭാഷയിലുമാണ് സംസാരിച്ചത്’; മോഡി വിരുദ്ധ ട്വീറ്റില്‍ പ്രതികരിച്ച് ഖുശ്ബു

ഇത്തരത്തിൽ പ്രചാരണം നടത്തിയവർക്ക് എതിരെ നടപടിയുണ്ടായില്ല. ഇത്തരക്കാരെ പാർലമെന്റിൽ നിന്ന് അയോഗ്യരാക്കില്ല, ജയിലിലേക്ക് അയച്ചില്ല, വർഷങ്ങളോളം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അവരെ തടയുകയുമില്ല. അവർ തന്റെ കുടുംബത്തെ ഒരുപാട് തവണ അപമാനിച്ചിട്ടുണ്ട്, പക്ഷേ ഞങ്ങൾ മിണ്ടാതിരിക്കുകയാണ് ചെയ്തതെന്ന് പ്രിയങ്ക വിശദീകരിച്ചു.

also read- മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും പിഴ ഈടാക്കി; മുഖത്തടിച്ചു, ഭയപ്പെടുത്തി സ്റ്റേഷനിലേക്ക് എത്തിച്ചു; മനോഹരന്റെ മരണത്തിൽ എസ്‌ഐയ്ക്ക് സസ്‌പെൻഷൻ; പ്രതിഷേധം രൂക്ഷം

‘എന്റെ സഹോദരൻ പ്രധാനമന്ത്രി മോഡിയുടെ അടുത്ത് പോയി പാർലമെന്റിൽ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് എനിക്ക് നിങ്ങളോട് ഒരു വെറുപ്പും ഇല്ലെന്ന് പറഞ്ഞു. നമുക്ക് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുണ്ടാകാം, എന്നാൽ വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഞങ്ങൾക്കില്ല. ‘- പ്രിയങ്ക പറഞ്ഞു.

Exit mobile version