ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്. നിലവിലുള്ളത് ബിജെപിയെ ചോദ്യം ചെയ്യുന്നവരെ ശിക്ഷിക്കുന്ന രീതിയാണെന്നും പ്രിയങ്ക പറയുന്നു.
ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം. ഇപ്പോഴത്തെ നടപടിക്ക് കാരണം അദാനിയുടെ കൊള്ള ചോദ്യം ചെയ്തതാണെന്നും പ്രിയങ്ക പറഞ്ഞു.
also read: ‘ശൂര്‍പ്പണഖ’ പരാമര്‍ശം: നരേന്ദ്ര മോഡിയ്ക്കെതിരെ മാനനഷ്ട കേസിനൊരുങ്ങി മുന്‍ കേന്ദ്രമന്ത്രി
അതേസമയം, രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയ്ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.
also read: അരിക്കൊമ്പനെ പിടിക്കുന്നതിന് കോടതി വിലക്ക്; പന്തം കൊളുത്തി പ്രതിഷേധ പ്രകടനവുമായി നാട്ടുകാർ
വിഷയത്തില്‍ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാന്‍ കോണ്‍ഗ്രസ് ഇന്ന് അടിയന്തര യോഗം ചേരും. രാഹുലിനെ അയോഗ്യനാക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയെന്നും സത്യം പറയുന്നവരെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ജയിലില്‍ പോകുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
Discussion about this post