സ്നേഹം പ്രകടിപ്പിക്കാൻ പലർക്കും പലതരം മാർഗങ്ങളുണ്ട്. വലിയ വലിയ സമ്മാനങ്ങളൊന്നും വേണ്ട, ചെറിയ ഒരു പുഞ്ചിരിയോ നോട്ടമോ ആയാലും മതി സ്നേഹം പ്രകടമാക്കാൻ. ഇത്തരത്തിൽ സ്നേഹത്തോടെ ചേർത്ത് പിടിച്ചുനടക്കുന്ന രണ്ട് പേരുടെ സ്നേഹമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ.
വയോധിക ദമ്പതികളുടെ സ്നേഹപ്രകടനമാണ് സോഷ്യൽമീഡിയയെ ആകർഷിച്ചിരിക്കുന്നത്. പലപ്പോഴും യുവദമ്പതികൾ പോലും കൂടെയുള്ളവരെ പരിഗണിക്കാൻ മറന്നുപോകാറുണ്ട്. എന്നാൽ കാലമെത്ര കഴിഞ്ഞിട്ടും ചേർത്ത് നിർത്തി സ്നേഹിക്കുന്ന രണ്ടാളുകളാണ് ഹൃദയം കവരുന്നത്.
നടന്നു പോകുന്നതിനിടെ റോഡിന്റെ പ്രായമായ പുരുഷൻ തന്റെ പങ്കാളിയെ വാഹനങ്ങൾ വരാത്ത റോഡിന്റെ ഓരത്തേക്ക് സുരക്ഷിതമാക്കി മാറ്റി നിർത്തുകയാണ് ഇവിടെ. തുടർന്ന് സ്നേഹത്തോടെ ഇരുവരും കൈചേർത്തു പിടിച്ചു നടന്നു പോകുന്നതും വിഡിയോയിൽ കാണാം.
അദ്ദേഹം ചെയ്യുന്നത് ചെറിയകാര്യമാണെന്നും അതിലെ സ്നേഹം പ്രകടമാണ് എന്നാണ് സോഷ്യൽമീഡിയയിലെ കമന്റ്. ഈ വീഡിയോ നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
Discussion about this post