ന്യൂഡൽഹി: ഇന്തയ സന്ദർശിക്കാനെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ന്യൂഡൽഹിയിലെ ബുദ്ധജയന്തി പാർക്കിലെത്തിയ വീഡിയോ വൈറലാകുന്നു. തിങ്കളാഴ്ച രാവിലെയാണ് കിഷിദ ഡൽഹിയിലെത്തിയത്.
തുടർന്ന് ഡൽഹിയിലെ പാർക്കിലെത്തിയ ഇരുവരും ചുറ്റിനടന്നു കാണുകയും ചായയും ലഘുഭക്ഷണവും കഴിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ സ്ട്രീറ്റ് ഫുഡിലെ പ്രധാന ഇനമായ ഗോൽഗപ്പ, പാനിപൂരിയാണ് ഫുമിയോ കിഷിദ കഴിക്കുന്നത്.
നരേന്ദ്ര മോഡിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഫുമിയോ കിഷിദാ, രുചികരമായ ഗോൽഗപ്പ ഉൾപ്പെടെയുള്ള രുചികരമായ ഇന്ത്യൻ ലഘുഭക്ഷണങ്ങൾ ആസ്വദിക്കുന്നു, എന്നു പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗോൽഗപ്പ മാത്രമല്ല, ലെസി, മാംഗോ ജ്യൂസ്, ഫ്രൈഡ് ഇഡ്ലി തുടങ്ങിയവയും അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്.
Discussion about this post