മുംബൈ: പോത്തിറച്ചി ഒഴികെയുള്ള മാടുകളെ അറുക്കുന്നതും മാസം സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും കര്‍ശനമായി നിരോധിച്ച് മഹാരാഷ്ട്ര. 2015ലെ മാട്ടിറച്ചി നിരോധന നിയമം ശക്തമായി നടപ്പാക്കാന്‍ ‘ഗൗ സേവ ആയോഗ്’ എന്ന പേരിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കമ്മീഷന് രൂപം നല്‍കിയിരിക്കുകയാണ്.
24 അംഗങ്ങളുള്ള കമീഷന് സ്ഥാപിക്കുന്നതിന് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാന്‍ ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭ അനുമതി നല്‍കുകയും 10 കോടി രൂപ അനുവദിക്കുകയും ചെയ്തു.
കമ്മീഷനിലെ 14 പേര് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കമ്മീഷണര്‍മാരും ശേഷിക്കുന്നത് പശു സംരക്ഷണവുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടന ബന്ധമുള്ളവരുമായിരിക്കും.അധ്യക്ഷനെ സര്‍ക്കാര്‍ തീരുമാനിക്കും.
Read Also: കനോലി കനാലില്‍ കുളിക്കാനിറങ്ങിയ നവവരന് മുങ്ങിമരിച്ചു: വിവാഹം നാളെ നടക്കാനിരിക്കെ ദുരന്തം
2015ല്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് മാട്ടിറച്ചി നിരോധന നിയമം പാസാക്കിയത്. നിയമം നടപ്പാക്കുന്നതിനു പുറമെ കന്നുകാലികളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്മീഷന് നയങ്ങള്‍ നിര്‍ദേശിക്കും. നിരോധനത്തോടെ കന്നുകാലികള്‍ പെരുകുന്നതിനാലാണ് കമീഷന് രൂപവത്കരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു
Discussion about this post