മംഗളൂരു: പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കലബുറുഗി ജില്ലയില്‍ ചിഞ്ചോളി ധന്‍ഗര്‍ ഗള്ളിയില്‍ ഝരണമ്മ(45), മക്കള്‍ സുരേഷ് (20), മഹേഷ് (18) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.
ഗൃഹനാഥന്‍ അംബന്നണി പരുക്കേറ്റ് ആശുപത്രിയിലാണ്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കനത്ത മഴയിലും കാറ്റിലുമാണ് വൈദ്യുതി ലൈന്‍ പൊട്ടി വീണത്.
അപ്രതീക്ഷിത മഴയില്‍ നനയുന്ന പശുവിനെ സുരക്ഷിത സ്ഥാനത്ത് മാറ്റിക്കെട്ടാനാണ് ഇവര്‍ രാത്രി പുറത്തിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കാറ്റില്‍ വൈദ്യുതി തൂണ്‍ മറിഞ്ഞ് പൊട്ടി വീണ ലൈന്‍ ഇവരുടെ വീടിന് മുന്നില്‍ കിടക്കുന്നുണ്ടായിരുന്നു.
ഇതറിയാതെ ലൈനില്‍ ചവിട്ടിയ മൂന്നുപേര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിഞ്ചോളി പൊലീസ് കേസെടുത്തു.