ആറ് വര്‍ഷക്കാലമായി ഭാര്യയായി കൂടെ ജീവിക്കുന്ന സ്ത്രീ സ്വന്തം സഹോദരിയാണെന്ന് അറിഞ്ഞ ഞെട്ടലില്‍ ഒരു യുവാവ്. യുവാവിന്റേയും ഭാര്യയുടേയും ഡിഎന്‍എ പരിശോധിച്ചപ്പോള്‍ അസ്വാഭാവികമായ മാച്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭാര്യയും ഭര്‍ത്താവും സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. വിവരങ്ങള്‍ യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ജനിച്ചയുടന്‍ ദത്ത് നല്‍കപ്പെട്ട യുവാവിന് തന്റെ മാതാപിതാക്കള്‍ ആരെന്ന് അറിയില്ലായിരുന്നു. അങ്ങനെയാണ് സ്വന്തം സഹോദരി ആണെന്ന് അറിയാതെ യുവതിയെ വിവാഹം കഴിച്ചത്.
റെഡിറ്റിലെ കുറിപ്പ്
‘എനിക്ക് മകന്‍ പിറന്ന ഉടന്‍ തന്നെ ഭാര്യയ്ക്ക് സുഖമില്ലാതെയായി. വൃക്ക ട്രാന്‍സ്പ്ലാന്റ് ചെയ്യണമെന്ന് ആവശ്യം വന്നു. മറ്റൊരു ബന്ധുവുമായും മാച്ച് ആകാതിരുന്നതിനാല്‍ സ്വയം കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് വേണ്ടിയുള്ള ടെസ്റ്റിന് ഞാന്‍ വിധേയനായി. ഞാന്‍ മാച്ച് ആണെന്ന് ഫലവും വന്നു. എന്നാല്‍ മറ്റൊരു ടെസ്റ്റ് കൂടി നടത്തേണ്ടതുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. മറ്റൊന്നും ചിന്തിക്കാതെ ഞാന്‍ സമ്മതിച്ചു. ഞാനും ഭാര്യയും തമ്മില്‍ അസ്വാഭാവികമായ മാച്ച് ഉണ്ടെന്ന് ജനിതക ടെസ്റ്റ് ഫലത്തില്‍ വ്യക്തമായി. സഹോദരന്മാര്‍ തമ്മില്‍ 0-100% മാച്ച് വരെ വരാം. മാതാപിതാക്കളഉം കുഞ്ഞുങ്ങളും തമ്മില്‍ 50% മാച്ച് ഉണ്ടാകാം. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഇത്രയധികം മാച്ച് വരുന്നത് അസ്വാഭാവികമാണ്. എന്റെ ഭാര്യ എന്റെ കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ്. ഇനി ഞാന്‍ എന്ത് ചെയ്യണം?’ എന്നാണ് യുവാവ് മറ്റ് റെഡിറ്റ് ഉപയോക്താകളുമായി പങ്കുവെച്ചിരിക്കുന്നത്.
Discussion about this post