ഒരാഴ്ച മുമ്പ് പ്രധാനമന്ത്രി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ബംഗളുരു – മൈസൂരു എക്‌സ്പ്രസ് വേയില്‍ കുഴികള്‍, പ്രതിഷേധം ശക്തം

മൈസൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗളുരു – മൈസൂരു എക്‌സ്പ്രസ് വേയില്‍ കുഴികള്‍. ഇതിനെതിരെ പ്രതിഷേധം കടുത്തുകൊണ്ടിരിക്കുകയാണ്. ബംഗളുരു – രാമനഗര അതിര്‍ത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്.

ഏറെ കൊട്ടിഘോഷിച്ചായിരുന്നു പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. കുഴികള്‍ രൂപപ്പെട്ട ഭാഗം ബാരിക്കേഡുകള്‍ വച്ച് കെട്ടിയടച്ചിരിക്കുകയാണ്. ഇതുമൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

also read: വീല്‍ച്ചെയറിലെത്താന്‍ റാംപ് റെഡി, സ്‌പെഷ്യല്‍ ശൗചാലയവും ഒരുക്കി: സിദ്ധാര്‍ഥിന്റെ സന്തോഷം നേരില്‍ കാണാന്‍ എത്തി കളക്ടര്‍ മാമന്‍

അതേസമയം, പാലത്തിലെ കുഴിയടയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം ബി ജെ പിക്കെതിരെ പരാമാവധി ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കം.

Exit mobile version