മൈസൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗളുരു – മൈസൂരു എക്സ്പ്രസ് വേയില്‍ കുഴികള്‍. ഇതിനെതിരെ പ്രതിഷേധം കടുത്തുകൊണ്ടിരിക്കുകയാണ്. ബംഗളുരു – രാമനഗര അതിര്‍ത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്.
ഏറെ കൊട്ടിഘോഷിച്ചായിരുന്നു പാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. കുഴികള്‍ രൂപപ്പെട്ട ഭാഗം ബാരിക്കേഡുകള്‍ വച്ച് കെട്ടിയടച്ചിരിക്കുകയാണ്. ഇതുമൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം, പാലത്തിലെ കുഴിയടയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം ബി ജെ പിക്കെതിരെ പരാമാവധി ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് നീക്കം.
Discussion about this post