ഓരോരുത്തര്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം വീതം; വിചിത്രമായ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് വിധേയനായി രണ്ട് ഭാര്യമാരുള്ള എഞ്ചിനീയര്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറെ 2018ലാണ് ഗ്വാളിയോറില്‍ നിന്നുള്ള സീമ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട്.

marriage

ഓരോരുത്തര്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം വീതവും ഏഴാമത്തെ ദിവസം അയാളുടെ സ്വകാര്യതയ്ക്കും സമയം നല്‍കി വിചിത്രമായ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് വിധേയനായി രണ്ട് ഭാര്യമാരുള്ള ഒരു എഞ്ചിനീയര്‍. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.

ഹരിയാനയിലെ ഗുരുഗ്രാമില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറെ 2018ലാണ് ഗ്വാളിയോറില്‍ നിന്നുള്ള സീമ വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു കുഞ്ഞും ഉണ്ട്. രണ്ട് വര്‍ഷം ദമ്പതികള്‍ ഒരുമിച്ച് താമസിച്ചു. അപ്പോഴാണ് കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ സീമയെ ഭര്‍ത്താവ് ഗ്വാളിയോറിലേക്ക് കൊണ്ടുവന്നു.

ഭാര്യയേയും കുഞ്ഞിനെയും ഗ്വാളിയോറിലെത്തിച്ച ശേഷം തിരികെ ജോലി സ്ഥലത്ത് എത്തിയ എഞ്ചിനീയര്‍ ഓഫീസിലെ സഹപ്രവര്‍ത്തയുമായി അടുത്തു. അവരോടൊപ്പം ഒന്നിച്ച് താമസിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ മകള്‍ പിറന്ന ശേഷമാണ് ഭര്‍ത്താവിന്റെ അവിഹിതം ആദ്യ ഭാര്യ അറിഞ്ഞത്.

രണ്ടാം വിവാഹത്തെക്കുറിച്ച് അറിഞ്ഞ സീമ ഭര്‍ത്തിവില്‍ നിന്നും വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ഡിവോഴ്‌സിന്റെ ഭാഗമായുള്ള കൗണ്‍സിലിംഗ് സെഷനുകളില്‍ വച്ച് ഇവര്‍ വീണ്ടും ഒന്നായി. ഭര്‍ത്താവിനോട് സീമ ക്ഷമിച്ചു.

തുടര്‍ന്നാണ് ആഴ്ചയെ മൂന്ന് ഭാഗങ്ങളായി വിഭജിക്കണമെന്ന വിചിത്രമായ ഒത്തു തീര്‍പ്പ് വ്യവസ്ഥയ്ക്ക് തയ്യാറായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുഗ്രാമില്‍ രണ്ട് ഫ്‌ളാറ്റെടുത്ത എഞ്ചിനീയര്‍ രണ്ട് ഭാര്യമാരുമായി മൂന്ന് ദിവസങ്ങള്‍ വീതം ചെലവഴിക്കാന്‍ ആരംഭിക്കുകയായിരുന്നു.

Exit mobile version