രാജസ്ഥാന്‍: ജനസംഖ്യ ഉയര്‍ത്താനുള്ള മാര്‍ഗവുമായി രാജസ്ഥാനിലെ മഹേശ്വരി സമുദായം. സമുദായത്തിലെ ആളുകളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മൂന്നാമതും കുഞ്ഞിന് ജന്‍മം നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് സമുദായം.
നേരത്തെ മൂന്നാമത്തേത് പെണ്‍കുട്ടി ആണെങ്കില്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. ഇപ്പോള്‍ ലിംഗഭേദമില്ലാതെ തുക ലഭിക്കും. രാജസ്ഥാനിലെ പുഷ്‌കറില്‍ നടന്ന സേവാ സദന്റെ പൊതുയോഗത്തിലും ഇതുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്.
വിവാഹ പ്രായത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും സമുദായത്തില്‍ അവശേഷിക്കുന്നില്ല എന്ന കാര്യവും ചര്‍ച്ചയായി. ഇത്തരമൊരു സാഹചര്യത്തില്‍ സമുദായം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അതുകൊണ്ടാണ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന കുടുംബത്തിന് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്.
ഇതിന് പുറമെ നാസിക്, ജഗന്നാഥപുരി, അയോധ്യ എന്നിവിടങ്ങളിലും കെട്ടിടങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി രാംകുമാര്‍ജി ഭൂതദയുടെ അധ്യക്ഷതയില്‍ വാര്‍ഷിക പൊതുയോഗം പുഷ്‌കറില്‍ നടന്നു. രാജസ്ഥാനിലെ മിക്കവാറും എല്ലാ ജില്ലകളിലും നിന്നുള്ള സമുദായാംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post