ബംഗളൂരു: റെയില്‍വേ സ്റ്റേഷനിലെ ഡ്രമ്മിനുള്ളില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍. ബംഗളൂരുവിലാണ് നടുക്കുന്ന സംഭവം. സര് എം വിശ്വേശ്വരയ്യ റെയില്‍ വേ സ്റ്റേഷന്ര്റെ പ്രവേശന കവാടത്തിന് മുന്നില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിക്ക് 32-35നും ഇടയില്‍ പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു ബംഗളൂരുവില്‍ ഇത് മൂന്നാമത്തെ സംഭവമാണ്. സീരിയല്‍ കില്ലറാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.
also read: എയര്‍ഹോസ്റ്റസ് അര്‍ച്ചനയുടെ മരണം കൊലപാതകമെന്ന് അമ്മ: ഉയരത്തില്‍ നിന്ന് ചാടാന്‍ പ്രയാസമാണെന്ന് പോലീസ്
‘റെയില്‍വേ സ്റ്റേഷനില്‍ ഇത്തരത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത് മൂന്നാമത്തെ തവണയാണ്. തീര്‍ച്ചയായും ഇത് ഒരു പരമ്പരയായിരിക്കാനാണ് സാധ്യത. ഒരേ വ്യക്തി തന്നെയാകാം ഈ കൊലപാതകം നടത്തിയിരിക്കുന്നത്’, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
also read: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു, ചെന്നൈയില്‍ മലയാളി അധ്യാപകന് അറസ്റ്റില്‍
എസ്എംവിടി സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചില്‍ കഴിഞ്ഞ ഡിസംബറില്‍ മഞ്ഞ ചാക്കില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ട്രെയിനിലെ മറ്റ് ലഗേജുകള്‍ക്കൊപ്പം തള്ളിയ ചാക്കില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജനുവരി നാലിന് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ അറ്റത്ത് ഉപേക്ഷിച്ച നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ നിന്നും മറ്റൊരു യുവതിയുടെ മൃതദേഹവും അഴുകിയ നിലയില്‍ റെയില്‍വേ പൊലീസ് കണ്ടെത്തിയിരുന്നു..
Discussion about this post