ചെന്നൈ: വഞ്ചിച്ചെന്ന് ആരോപിച്ച് കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റില്‍. തമിഴ്നാട്ടിലെ ഈറോഡിലാണ് നടുക്കുന്ന സംഭവം. കൈകളിലും മുഖത്തും പൊള്ളലേറ്റ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മീന ദേവിയെന്ന യുവതിയാണ് അറസ്റ്റിലായത്. വര്ണ്ണപുരം സ്വദേശി കാര്‍ത്തി എന്ന യുവാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. മീനാദേവിയുടെ ബന്ധുവാണ് 27കാരനായ കാര്‍ത്തി.
പെരുന്തുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് കാര്‍ത്തി ജോലി ചെയ്യുന്നത്. കാര്‍ത്തിയുമായി മീനാദേവിക്ക് ബന്ധമുണ്ടായിരുന്നു. മീനാദേവിയെ വിവാഹം കഴിക്കാമെന്ന് കാര്‍ത്തി ഉറപ്പുനല്‍കിയിരുന്നു.എന്നാല്‍ മറ്റൊരു പെണ്‍കുട്ടിയുമായി കാര്‍ത്തിയുടെ വിവാഹ നിശ്ചയം നടക്കാന്‍ പോകുകയാണെന്ന് മീനാദേവി അറിഞ്ഞു.
തുടര്‍ന്ന് ശനിയാഴ്ച കാര്‍ത്തിയെ കാണാനെത്തിയ മീനാദേവി സംഭവം ചോദിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി, തുടര്‍ന്ന് മീനാദേവി കാര്‍ത്തിയുടെ മേല്‍ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
also read: ജാതിവിമർശനം പാടില്ല, മതവിമർശനം പാടില്ല, പിന്നെങ്ങനെ ചിരിയുണ്ടാകും? ചോദ്യവുമായി സലിം കുമാർ
വിവാഹത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. കൈകളിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
Discussion about this post