ദിസ്പുര്‍: വിവാഹത്തിന് വരന്‍ മദ്യപിച്ചെത്തി കല്യാണ മണ്ഡപത്തില്‍ കിടന്നുറങ്ങി,
വധു കല്യാണത്തില്‍ നിന്ന് പിന്മാറി. അസമിലെ നല്‍ബാരി ജില്ലയിലാണ് സംഭവം. മദ്യലഹരിയിലെത്തിയ വരന്‍ വേദിയിലെത്തിയ ശേഷം മറ്റൊരാളുടെ മടിയില്‍ തലവെച്ച് കിടന്നുറങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
മദ്യലഹരിയിലെത്തിയ വരനെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ് മണ്ഡപത്തിലേക്ക് എത്തിച്ചത്. മണ്ഡപത്തിലിരുന്ന യുവാവ് ആടുന്നതാണ് വീഡിയോയില്‍.
വിവാഹ ചടങ്ങുകള്‍ തുടങ്ങുന്നതിനിടെ മണ്ഡപത്തിലിരുന്ന വരന്‍ മയങ്ങിപ്പോയി.
പൂജാരി മന്ത്രം ചൊല്ലികൊടുത്തെങ്കിലും യുവാവിന് ബോധമുണ്ടായിരുന്നില്ല. ഇതോടെ വധു എഴുന്നേറ്റ് തനിക്ക് വിവാഹം വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി.
നാല്‍ബാരി ടൗണ്‍ സ്വദേശിയാണ് വരന്‍. ഒരു മാസം മുമ്പാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചത്. വിവാഹത്തിനെത്തിയ വരന്റെ വീട്ടുകാരില്‍ ഭൂരിഭാഗവും മദ്യപിച്ചാണ് എത്തിയത്. കാറില്‍ നിന്ന് പോലും ഇറങ്ങാനാകാത്ത അവസ്ഥയിലായിരുന്നു വരന്‍. വരന്റെ പിതാവ് അതിലും മോശം അവസ്ഥയിലായിരുന്നു. ഇതെല്ലാം കണ്ടാണ് പെണ്‍കുട്ടി തനിക്കീ വിവാഹം വേണ്ടെന്ന് പറയുകയായിരുന്നു.
Video: “Drunk” Groom Sleeps At His Own Wedding. This Happened Next https://t.co/e29q2ZgBBm pic.twitter.com/LEZgRtXbJc
— NDTV (@ndtv) March 11, 2023