ജയ്പൂര്‍: ഓടുന്ന ബൈക്കിലിരുന്ന് റൊമാന്‍സ് ചെയ്ത കമിതാക്കളെ തേടി പോലീസ്.
ജയ്പൂരിലാണ് സംഭവം. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ അപകടകരമാംവിധം പ്രണയാതുരമായി കറങ്ങി നടക്കുന്ന കപ്പിള്‍സിന്റെ ‘റൊമാന്‍സ്’ വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു.
ഹോളിയുടെ തലേദിവസമാണ് സംഭവം. ബൈക്കിന്റെ മുന്നില്‍ ടാങ്കിന് മുകളില്‍ റൈഡറായ യുവാവിന് മുഖാമുഖം യുവതിയും ഇരുന്നായിരുന്നു റൊമാന്റിക് യാത്ര. എന്തായായാലും ട്രാഫിക് നിയമങ്ങള്‍ പരസ്യമായി ലംഘിച്ചുള്ള യുവാക്കളുടെ ‘റൊമാന്‍സിംഗ് സ്റ്റണ്ട്’ പിന്നില്‍ സഞ്ചരിച്ച കാര്‍ യാത്രക്കാരാണ് പകര്‍ത്തി സോഷ്യലിടത്ത് പങ്കുവച്ചത്.
ബി2 ബൈപ്പാസിലാണ് സംഭവമെന്നും ബൈക്കിന്റെ രജിസ്ട്രേഷന് നമ്പര്‍ പരിശോധിച്ച് പ്രതികളായ കപ്പിള്‍സിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചതായും വൈകാതെ ഇരുവര്‍ക്കും പിഴ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
जयपुर की सड़कों पर प्रेमी जोड़े का रोमांस pic.twitter.com/dD9nbp0Spl
— Pradeep Shekhawat (@Pradeepkariri) March 7, 2023
Discussion about this post