മക്‌ഡൊണാള്‍ഡില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചു; കമ്പനിക്കെതിരെ പോലീസ് കേസ്

സൈനികനായ മേജര്‍ സാവിയോ എന്നയാളുടെ കുട്ടിക്കാണ് കടിയേറ്റത്. ഉടന്‍ തന്നെ കുട്ടിയെ ബോവന്‍പള്ളിയിലെ സൈനിക ആശുപത്രിയില്‍ എത്തിച്ച് കുത്തിവെപ്പ് നല്‍കി.

big-rat

ഹൈദരാബാദ്: ഹൈദരാബാദിലെ മക്‌ഡൊണാള്‍ഡിന്റെ ഔട്ട്‌ലെറ്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എട്ടുവയസ്സുകാരനെ പെരുച്ചാഴി കടിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദ് കൊമ്പള്ളിയിലെ ഹോട്ടല്‍ എസ്പിജി ഗ്രാന്‍ഡ് പരിസരത്തെ പ്രമുഖ കമ്പനിയുടെ ഔട്ട്ലെറ്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം.

കുട്ടിയുടെ പിതാവ് ഔട്ട്ലെറ്റിനെതിരെ പരാതി നല്‍കി. സൈനികനായ മേജര്‍ സാവിയോ എന്നയാളുടെ കുട്ടിക്കാണ് കടിയേറ്റത്. ഉടന്‍ തന്നെ കുട്ടിയെ ബോവന്‍പള്ളിയിലെ സൈനിക ആശുപത്രിയില്‍ എത്തിച്ച് കുത്തിവെപ്പ് നല്‍കി.

അടുത്ത ദിവസം തന്നെ സാവിയോ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. ഇത്തരം ഫ്രാഞ്ചൈസികള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും സംഭവം സ്റ്റാഫും മാനേജരും കണ്ടതാണെന്നും എഫ്ഐആറില്‍ പറയുന്നു.

സാവിയോ ട്വിറ്ററില്‍ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഒരു അടിയിലധികം നീളമുള്ള പെരുച്ചാഴി ഡൈനിംഗ് ഹാളിലേക്ക് കയറി കുട്ടിയുടെ അരക്കെട്ടിലേക്ക് കയറി കടിക്കുകയായിരുന്നു. നിരവധിപേരാണ് സംഭവത്തില്‍ പ്രതികരണവുമായി എത്തിയത്.

Exit mobile version