മുംബൈ: വാഹനാപകടത്തില്‍ പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തില്‍ ജോലി ചെയ്തിരുന്ന കമാന്‍ഡോയ്ക്ക് ദാരുണാന്ത്യം. എസ് പി ജി കമാന്‍ഡോ ആയിരുന്ന ഗണേഷ് ഗീതെ ആണ്. കുടുംബത്തോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ നിയന്ത്രണം വിട്ട് കനാലിലേക്ക് വീഴുകയായിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കില്‍ വച്ചായിരുന്നു അപകടമുണ്ടായത്. പ്രധാനമന്ത്രിയുടെ വ്യാഹനവ്യൂഹത്തില്‍ ജോലി ചെയ്തിരുന്ന നാസിക്കിലെ സിന്നാര്‍ സ്വദേശിയായ ഗണേഷ് അവധിക്ക് നാട്ടില്‍ വന്നപ്പോഴാണ് അതിദാരുണമായ അപകടം സംഭവിച്ചത്.
അപകടത്തില്‍ ഭാര്യ രൂപാലി ഗീതയ്ക്കും മകനും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗണേഷിനൊപ്പം കനാലിലേക്ക് വീണ ഭാര്യയെയും മകളെയും മകനെയും ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഗണേഷിനെ രക്ഷിക്കാനായില്ല.
also read: കണ്ടക്ടര്‍ ഇല്ലാതെ യാത്ര, ഈ ബസിന്റെ ഉടമയ്ക്ക് യാത്രക്കാരെ അത്രയ്ക്ക് വിശ്വാസമാണ്!
നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് വീണതിന് പിന്നാലെ ഗണേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷിക്കാന്‍ ഒത്തരി ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
Discussion about this post