ചെന്നൈ: ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്ന നിര്‍മ്മാതാവ് വിഎ ദുരൈയ്ക്ക് സഹായവുമായി നടന് രജനികാന്തും. ദുരിത ജീവിതം വാര്‍ത്തയായതോടെ അദ്ദേഹത്തിന് സഹായവുമായി സൂര്യ എത്തിയിരുന്നു. അതിന് പിന്നാലെയാണ് രജനീകാന്തും എത്തിയത്.
രജനികാന്ത് വിഎ ദുരൈയെ ഫോണിലൂടെ ബന്ധപ്പെടുകയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ‘ജയിലര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ കാണാമെന്നും താരം ഉറപ്പ് നല്‍കിയിട്ടുണ്ട്. രജനികാന്തിന്റെ ‘ബാബ’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയിരുന്നു ദുരൈ.
എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനി ഉടമയായ വിഎ ദുരൈ സിനിമകളില്‍ നിന്നുണ്ടായ സാമ്പത്തിക നഷ്ടം മൂലമാണ് ദുരവസ്ഥയിലായത്.
ദുരൈയുടെ ജീവിതസാഹചര്യം മോശമാവുകയും ഉപജീവന മാര്‍ഗത്തെ വളരെയധികം ബാധിക്കുകയും ചെയ്തു.
കിടപ്പാടം നഷ്ടപ്പെട്ട അദ്ദേഹം ഇപ്പോള്‍ സാലിഗ്രാമത്തിലെ സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ കാലിന് മാരകമായ ഒരു മുറിവുമുണ്ട്. ദുരൈയുടെ അവസ്ഥ അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
Discussion about this post