ചെന്നൈ: ഇനി ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്പുകളില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ഇനി മുതല്‍ ഇന്ധനവുമായി ഇന്ത്യന്‍ ഓയില്‍ ആവശ്യക്കാരുടെ അരികിലെത്തും. ഇന്ത്യന്‍ ഓയിലിന്റെ ‘ഫ്യുവല്‍ അറ്റ് ഡോര്‍സ്റ്റെപ്പ്’ പദ്ധതി ചെന്നൈയില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പുണെയില്‍ തുടങ്ങിയ ഈ പദ്ധതി ദക്ഷിണേന്ത്യയില്‍ ആദ്യമായിട്ടാണ് ആരംഭിച്ചിരിക്കുന്നത്.
പ്രത്യേകമായി സജ്ജീകരിച്ച മൊബൈല്‍ ഫ്യുവല്‍ ഡിസ്പെന്സര് വാഹനം വഴിയാണ് ആവശ്യക്കാര്‍ക്ക് ഇന്ധനമെത്തിച്ച് നല്‍കുന്നത്. ഇന്‍ഡസ്ട്രിയില്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഐഒസി ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. മിനിമം ഓര്‍ഡര്‍ പരിധി 200 ലിറ്ററാണ്. 2500 ലിറ്ററിന് മുകളില്‍ ഇന്ധനം ആവശ്യമാണെങ്കില്‍ ഇത് സംഭരിച്ചുവയ്ക്കാന്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ പ്രത്യേക ലൈസന്‍സ് ഉപഭോക്താവിന് വേണം.
പുണെയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യന്‍ ഓയില്‍ ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. 6000 ലിറ്റര്‍ ഇന്ധനം ശേഖരിച്ച് വിതരണം ചെയ്യാനുള്ള ശേഷിയുണ്ട് ഫ്യുവല്‍ ഡെലിവറി ട്രക്കിലെ ഈ മൊബൈല്‍ ഡിസ്പെന്‍സറിന്. റിപോസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇന്ധനം ഓര്‍ഡര്‍ ചെയ്യേണ്ടത്.
Discussion about this post