ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നു, ഹോളി ആഘോഷം കഴിഞ്ഞെത്തിയ നവദമ്പതികള്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍, നടുക്കം

മുംബൈ: ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്ന് നവദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു. മുംബൈയിലാണ് ദാരുണ സംഭവം. ഘട്‌കോപ്പറിലെ കുക്‌റേജ ടവേഴ്‌സില്‍ താമസിച്ചിരുന്ന ദീപക് ഷാ (40), ടീന ഷാ (35) എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബുധനാഴ്ച രാവിലെയാണ് സംഭവം. പതിവു പോലെ വീട്ടുജോലിക്കാരി എത്തി ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് തൊട്ടടുത്ത് താമസിച്ചിരുന്ന ദീപക്കിന്റെ അമ്മയെയും മറ്റു ബന്ധുക്കളെയും ഇവര്‍ വിവരം അറിയിച്ചു.

also read: രണ്ടാം വിവാഹത്തിന് പിന്നാലെ ഭീഷണി: നടന്‍ അഡ്വ. ഷുക്കൂറിന്റെ വീടിന് പോലീസ് സംരക്ഷണം

ബന്ധുക്കളെത്തി സ്‌പെയര്‍ താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഇരുവരും അനക്കമില്ലാതെ കുളിമുറിയില്‍ കിടക്കുന്നതാണ് കണ്ടത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

also read: വനിതാ ദിനത്തില്‍ ഉല്ലാസ യാത്രയ്ക്കായി ആട്ടില്‍ കുട്ടിയെ വിറ്റു: 92 കാരി മറിയക്കുട്ടിക്ക് അപ്രതീക്ഷിത സമ്മാനമായി അരുമയെ തിരിച്ചുകിട്ടി

ദമ്പതികള്‍ ഹോളി ആഘോഷത്തിനു ശേഷം കുളിച്ചിരുന്നു. വെള്ളം ചൂടാക്കാനായി ഉപയോഗിച്ച ഗെയ്‌സര്‍ ഓഫ് ചെയ്യാന്‍ മറന്നതാകാം അപകട കാരണമെന്നാണ് വിവരം. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.

തുടര്‍ന്ന് മുംബൈയിലെ അപാര്‍ട്‌മെന്റിലേക്ക് താമസം മാറുകയായിരുന്നു. നവദമ്പതികളുടെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും നാടിനെയും നടുക്കിയിരിക്കുകയാണ്.

Exit mobile version