ഭോപ്പാല്‍: ബോഡി ബില്ഡിങ് മത്സരത്തെ ചൊല്ലി ബി.ജെ.പി കോണ്‍ഗ്രസ് തര്‍ക്കം. മധ്യപ്രദേശിലാണ് സംഭവം. 3ാമത് മിസ്റ്റര്‍ ജൂനിയര്‍ ബോഡി ബില്‍ഡിങ് മത്സരത്തിലായിരുന്നു തര്‍ക്കം. മത്സരത്തില്‍ സ്ത്രീകള്‍ പങ്കെടുത്തതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു.
സ്റ്റേജിലുണ്ടായിരുന്ന ഹനുമാന്‍ പ്രതിമയ്ക്ക് മുന്നില്‍ വനിതാ ബോഡി ബില്‍ഡര്‍മാര്‍ പോസ് ചെയ്തതാണ് പ്രശ്‌നങ്ങളിലേക്ക് എത്തിയത്. വനിതാ ബോഡി ബില്‍ഡര്‍മാര്‍ പോസ് ചെയ്തതിന് പിന്നാലെ സ്ഥലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഹനുമാന്‍ പ്രതിമയില്‍ ഗംഗാ ജലം തളിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്തു,
ഈ സംഭവം വലിയ വിവാദമായിരിക്കുകയാണിപ്പോള്‍. നടന്നത് അശുദ്ധമായ കാര്യമാണ് എന്നും അതിനാലാണ് ശുദ്ധീകരണം നടത്തിയതെന്നും പ്രാദേശിക പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു. കൂടാതെ ബി.ജെ.പി മേയര്‍ പ്രഹ്‌ളാദ് പട്ടേല്‍, പരിപാടിയുടെ രക്ഷാധികാരി ചൈതന്യ കശ്യപ് എന്നിവര്‍ക്കെതിരെയും കോണ്‍ഗ്രസ് രംഗത്ത് വന്നു.
സ്ത്രീകളെ പരിപാടിയില്‍ അത്തരത്തില്‍ പോസ് ചെയ്യാന്‍ അനുവദിച്ചതും, അത് സമൂഹ മാധ്യമത്തില് പങ്കുവെച്ചതും തീര്ത്തും മര്യാദയില്ലാത്ത നടപടിയാണന്നും മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ പരസ് സക്‌ചേല ആഞ്ഞടിച്ചു. ഇത് ബിജെപിയെ കോപിതരാക്കി. തുടര്‍ന്നായിരുന്നു വാക്കേറ്റം.
Discussion about this post