ആരാധകർക്ക് സുപരിചിതയായ തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് അനിഖ വിക്രമൻ. വിഷമകരൻ എന്ന തമിഴ് ചിത്രമാണ് താര്തതിന്റെ പ്രശസ്ത ചിത്രം. തമിഴിന് പുറമെ തെലുങ്ക്, കന്നഡ സിനിമകളിലും അനിഖ സജീവമാണ്.
താരം മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയ ലോകത്തേക്ക് എത്തിയത്. താരം സോഷ്യൽമീഡിയയിലൂടെ നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ കാമുകൻ ക്രൂരമായി മർദ്ദിച്ചതിന്റെ ചിത്രങ്ങളടക്കമാണ് അനിഖ സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
കാമുകനിൽ നിന്നും അതിക്രൂരമായുള്ള മാനസികവും ശാരീരകവുമായ പീഡനമേറ്റെന്നാണ് അനിഖ പറയുന്നത്. അനൂപ് പിള്ളയെന്നാണ് കാമുകന്റെ പേര്. തനിക്ക് ഏറ്റ മർദ്ദനം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെന്നും താരം അറിയിക്കുന്നു.
കൂടാതെ, അനൂപ് പിള്ള ഒളിവിൽ കഴിഞ്ഞുകൊണ്ട് തന്നെയും തന്റെ കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അനിഖ വെളിപ്പെടുത്തുന്നുണ്ട്.
താരം പങ്കുവെച്ച ചിത്രത്തിൽ മുഖത്തും നെഞ്ചിലും പരിക്കേറ്റിരിക്കുകയാണ്. താരത്തിന്റെ ശരീരത്തിൽ നിറയെ ചതഞ്ഞ പാടുകളുണ്ടെന്നാണ് റിപ്പോർട്ട്. കാണാത്ത ഭാഗങ്ങളുലും കൂടാതെ കൈയിലും പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് മനസിലാകുന്നത്.
‘ജാസ്മിൻ’ (2019) ആണ് അനിഖയുടെ ആദ്യ ചിത്രം. തുടർന്ന് ചൈത്ര റെഡ്ഡിയ്ക്കൊപ്പം ‘വിഷമകരൻ’ (2021) എന്ന സിനിമയിൽ അഭിനയിച്ചു എങ്ക പട്ടൻ സൊത്ത് (2022) എന്ന സിനിമയാണ് അനിഖയുടേതായി ഒടുവിലെത്തിയ സിനിമ.
Discussion about this post