കുളവാഴ തുണയായി; കൊല്ലാന്‍ വേണ്ടി കുളത്തില്‍ എറിഞ്ഞു, രണ്ട് ദിവസം പ്രായമായ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍

വെള്ളത്തുണിയില്‍ മുടിയ നിലയിലാണ് പെണ്‍കുഞ്ഞിനെ കുളത്തില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ തല ഭാഗം കുളവാഴയില്‍ തട്ടി നിന്നതിനാല്‍ മുങ്ങിപോയിരുന്നില്ല.

baby

ലക്‌നൗ: കൊല്ലാന്‍ വേണ്ടി കുളത്തില്‍ എറിഞ്ഞ രണ്ട് ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുളത്തിലെ കുളവാഴകളില്‍ തട്ടി നിന്നതാണ് കുഞ്ഞ് രക്ഷപ്പെടാന്‍ കാരണം. യു പിയിലെ ബറേലി ജില്ലയിലെ നവാബ്ഗഞ്ച് എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം.

വെള്ളത്തുണിയില്‍ മുടിയ നിലയിലാണ് പെണ്‍കുഞ്ഞിനെ കുളത്തില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ തല ഭാഗം കുളവാഴയില്‍ തട്ടി നിന്നതിനാല്‍ മുങ്ങിപോയിരുന്നില്ല. ഇതാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. സ്ഥലത്തെ മുന്‍ ഗ്രാമമുഖ്യന്‍ തന്റെ കൃഷിയിടത്തിലേയ്ക്ക് പോകുന്നവഴിയാണ് കുളത്തില്‍ കുഞ്ഞ് കിടക്കുന്നത് കണ്ടത്. ഉടനെ ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് കുഞ്ഞിനെ പുറത്തെടുത്തത്.

അതേസമയം, ആരാണ് ഈ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് അറിയില്ല. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയതില്‍ പരിക്കുകളൊന്നും ഇല്ലെന്ന് മനസിലായി. കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. കുളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍കുഞ്ഞിന് ഗംഗ എന്ന് പേര് നല്‍കി.

Exit mobile version