ബിലാസ്പുർ: യുവതിയെ കൊലപ്പെടുത്തു വെട്ടിനുറുക്കി വാട്ടർടാങ്കിൽ തള്ളിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. ഛത്തീസ്ഗഢിലെ ഉസ്ലപുർ സ്വദേശി പവൻസിങ് ഠാക്കൂറാണ് പിടിയിലായത്. ഇയാളുടെ ഭാര്യ സതി സാഹുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ വീട്ടിലെ വാട്ടർടാങ്കിൽനിന്ന് കണ്ടെടുത്തിരുന്നു. പിന്നാലെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ, പവൻസിങ്ങിന്റെ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് അന്വേഷിച്ചെത്തിയ പോലീസ് വാട്ടർ ടാങ്ക് തുറന്നതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ദിവസങ്ങളായി പവൻകുമാറിന്റെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നതിൽ ാസംശയം തോന്നിയ അയൽക്കാർ സക്രി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച രാത്രി പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയതോടെയാണ് വാട്ടർടാങ്കിൽനിന്ന് അഴുകിയനിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
also read- പെൺകുഞ്ഞിനെ ഇരുത്തി വ്യാജമായി നിർമ്മിച്ച വാർത്തയ്ക്ക് മാപ്പ് പറയാനുള്ള മര്യാദയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദ്യം കാണിക്കേണ്ടത്; എ എ റഹീം
പവൻസിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയെ കൊന്ന് വെട്ടിനുറുക്കി വാട്ടർടാങ്കിൽ ഉപേക്ഷിച്ചതാണെന്ന് ഇയാൽ വെളിപ്പെടുത്തുകയായിരുന്നു. സംശയത്തെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.