ഷിംല: സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതി മുസ്ലീം യുവാവും യുവതിയും തങ്ങളുടെ ആചാര പ്രകാരം ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. ഷിംലയിലെ വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂര്‍ സത്യനാരായണ ക്ഷേത്രമാണ് മതസൗഹാര്‍ദത്തിന്റെ മറ്റൊരുവേദിയായി മാറിയത്.
ഞായറാഴ്ചയാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിന് സാക്ഷിയാകുന്നതിന് ഇരുമതത്തില്‍ നിന്നും ആളുകള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്ര പരിസരത്ത് വിവാഹം നടത്തിയതെന്ന് ദമ്പതികള്‍ പറഞ്ഞു.
ക്ഷേത്ര സമുച്ചയത്തില്‍ വച്ചാണ് മകളുടെ വിവാഹം നടന്നതെന്നും ഇതിലൂടെ സാഹോദര്യത്തിന്റെ സന്ദേശമാണ് നല്‍കാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് മഹേന്ദ്ര സിങ് മാലിക് പറഞ്ഞു.
Discussion about this post