ജയ്പൂര്‍: രാജസ്ഥാനില്‍ ഭരണത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രേഖകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ബിജെപി ത്വാതികാചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായ പുറത്ത്. ബിജെപി നേതാവിന്റെ ചിത്രങ്ങള്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ രേഖകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാറ്റാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയം ഭരണ ഏജന്‍സികള്‍ എന്നിവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷം നടന്ന ആദ്യത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ഔദ്യോഗിക കത്തുകളില്‍ ഉപാധ്യായയുടെ ചിത്രം മാറ്റി പകരം ദേശീയ പ്രതീകമായ അശോക സ്തംഭം നല്‍കാന്‍ തീരുമാനമുണ്ടായതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.
രാജസ്ഥാന്‍ പ്രിന്റിങ്ങ് ആന്റ് സ്റ്റേഷനറി വകുപ്പ് സംസ്ഥാനത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും, സെക്രട്ടറിമാര്‍ക്കും, ഡിവിഷനല്‍ കമ്മീഷണര്‍മാര്‍ക്കും, ജില്ലാ കളക്ടര്‍മാര്‍ക്കും, വകുപ്പ് മേധാവികള്‍ക്കും കൈമാറിയ ഉത്തരവ് പ്രകാരം 2017 ഡിസംബറില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഉത്തരവ് റദ്ദ് ചെയ്തു.