താനെ: ചെരുപ്പ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കം കയ്യേറ്റത്തില്‍ കലാശിച്ചു. ഒടുവില്‍ അയല്‍വാസിയെ ദമ്പതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്ര താനെയിലെ നയാ നഗറിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്.
ഒരേ കെട്ടിടത്തില്‍ അഭിമുഖം വരുന്ന വീടുകളിലെ ചെരുപ്പുകള്‍ വയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അഫ്സര്‍ ഖാത്രി എന്ന 54കാരനാണ് വാക്കേറ്റത്തിന് പിന്നാലെയുണ്ടായ കയ്യേറ്റത്തില്‍ ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ നയാ നഗര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജിലാനി സയ്യിദ് യുവതിയെ അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി. ഇരുവര്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Discussion about this post