ജയ്പൂര്‍: അമ്മായിയച്ഛനൊപ്പം യുവതി ഒളിച്ചോടിയെന്ന് പരാതി ലഭിച്ചതിന്റെ ഞെട്ടലിലാണ് രാജസ്ഥാന്‍ പോലീസ്. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സിലോര്‍ ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പവന്‍ വൈരാഗി എന്ന യുവാവാണ് സദര്‍ പോലീസ് സ്റ്റേഷനില്‍ പിതാവിനെതിരെ പരാതി നല്‍കിയത്.
തന്റെ പിതാവ് രമേഷ് വൈരാഗി ഭാര്യയോടൊപ്പം ഒളിച്ചോടിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. പിതാവ് തന്റെ ഭാര്യയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നും പരാതിയില്‍ ഭാര്യ നിരപരാധിയാണെന്നും യുവാവ് പറയുന്നു.
ഭാര്യയ്ക്കൊപ്പം തന്റെ ബൈക്കും പിതാവ് മോഷ്ടിച്ചതായി ഇയാള്‍ ആരോപിച്ചിട്ടുണ്ട്. ഈ ബൈക്കിലാണ് ഇരുവരും ഒളിച്ചോടിയത്. ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി ഭര്‍തൃപിതാവിനൊപ്പം നാടുവിട്ടുപോയത്.