ബിഹാര്‍: വിവാഹ ചടങ്ങിനിടെ അമിത ശബ്ദത്തിലുള്ള ഡിജെയില്‍ അസ്വസ്ഥത അനുഭവപ്പെട്ട വരന് വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. സുരേന്ദ്രകുമാറെന്ന യുവാവാണ് മരണപ്പെട്ടത്. ബിഹാറിലെ സീതാമര്‍ഹി ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം.
വിവാഹവേദിയില്‍ കുഴഞ്ഞു വീണ ഉടന്‍ തന്നെ വരനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിവാഹ വേദിയില്‍ ദമ്പതികള്‍ പരസ്പരം മാല അണിയുന്നതിനിടെ അമിത ശബ്ദത്തില്‍ ഡിജെ വെച്ചിരുന്നു. ഇതിനിടെ സുരേന്ദ്രകുമാറിന് അസ്വസ്ഥത തോന്നുകയും പല തവണ അമിതശബ്ദത്തില് ഡിജെ വെച്ചതിനെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു.
‘ഇനി ഞാനൊന്നുറങ്ങട്ടെ’: പൂര്‍വികര്‍ക്ക് സമൂഹ ബലി അര്‍പ്പിച്ച് രാമസിംഹന്
വിവാഹ ചടങ്ങ് അവസാനിച്ച് കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം വരന് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന് ശേഷം അധികൃതര്‍ ഡിജെ നിരോധിക്കാന്‍ നടപടിയെടുത്തു. സാമൂഹിക പ്രവര്ത്തകന് ഡോ രാജീവ് കുമാര്‍ മിശ്രയും ഡിജെ നിരോധിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Discussion about this post