യാത്രയ്ക്കിടെ കണ്ണാടിയിലൂടെ തുറിച്ചു നോക്കി: ഭയപ്പെടുത്തി; ഊബർ ഡ്രൈവർക്ക് എതിരെ മാധ്യമപ്രവർത്തക; പോലീസിനോട് നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ന്യൂഡൽഹി: ഊബർ ഓട്ടോയിൽ സുഹൃത്തിന്റെ വീട്ടിലേക്ക് യാ
ത്ര തിരിക്കുന്നതിനിടെ ഡ്രൈവറുടെ ഭാഗത്തു നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി മാധ്യമപ്രവർത്തക. ഡൽഹി സ്വദേശിനിയായ മാധ്യമപ്രവർത്തകയാണ് തന്നെ ഊബർ ഓട്ടോയുടെ ഡ്രൈവർ അപമാനിച്ചെന്ന് കാണിച്ച് പരാതിപ്പെട്ടിരിക്കുന്നത്.

സംഭവത്തിന്റെ വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്. ദേശീയ മാധ്യമ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകയായ യുവതി ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ വസതിയിൽ നിന്ന് ഊബർ ഓട്ടോയിൽ കയറി മാളവ്യ നഗറിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് മോശംഅനുഭവം ഉണ്ടായത്.

വിനോദ് കുമാർ എന്ന ഡ്രൈവർ ഓട്ടോയുടെ സൈഡ് മിററിലൂടെ തന്നെ മോശമായ രീതിയിൽ യാത്രയിലുടനീളം തുറിച്ചു നോക്കിയെന്നാണ് യുവതിയുടെ പരാതി. ഊബറിന്റെ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി പറയുന്നു.

യാത്രക്കിടെ ഡ്രൈവർ ഓട്ടോയുടെ സൈഡ് മിററിലൂടെ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ കണ്ണാടിയുടെ കാഴ്ചയിൽ നിന്ന് മാറിയിരുന്നപ്പോൾ ഇയാൾ പിന്നിലോട്ട് നിരന്തരം നോക്കി അപമാനിക്കുകയും ഭയപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

ALSO READ- കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് വിദഗ്ധ സംഘം; കത്രിക പിന്നെ ഞാൻ വിഴുങ്ങിയതാണോ? തിരിച്ചടിച്ച് ഹർഷിന; വിശ്വാസം പോലീസിൽ മാത്രമെന്നും പരാതിക്കാരി

ഊബറിന്റെ സുരക്ഷാ ഫീച്ചർ ഉപയോഗിക്കാൻ നമ്പർ ഡയൽ ചെയ്തപ്പോൾ ഓഡിയോ വ്യക്തമല്ലെന്ന് പറഞ്ഞു. അതേസമയം, താൻ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പ്രശ്‌നമല്ലെന്നായിരുന്നു ഡ്രൈവറുടെ പ്രതികരണം. വീണ്ടും വിളിച്ചപ്പോൾ മോശം നെറ്റ് വർക്ക് കാരണം കണക്ട് ചെയ്യാനായില്ലെന്നും മാധ്യമപ്രവർത്തക ട്വീറ്റ് ചെയ്യുന്നു.

ഇവരുടെ കൈവശം സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചതുണ്ട്. കൂടാതെ, ഡ്രൈവറുടെ ചിത്രവും ട്വിറ്റർ ഹാൻഡിലിൽ മാധ്യമപ്രവർത്തക ഷെയർ ചെയ്യുകയും ചെയ്തു. മാർച്ച് ആറിനകം ഡൽഹി പോലീസിൽ നിന്ന് നടപടിയുടെ വിശദാംശം ഡിസിഡബ്ല്യു ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version