അഗർത്തല: ഒരുമിച്ച് നിന്ന് ബിജെപിയെ നേരിടാൻ ത്രിപുരയിൽ സഖ്യമുണ്ടാക്കിയിട്ടും ഭരണം പിടിക്കാനാകാതെ സി.പി.എം-കോൺഗ്രസ് സഖ്യം. അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കിയ ബിജെപിക്ക് ഒരുഅവസരം കൂടി നൽകുന്നതായി ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം. ഇടത്- കോൺഗ്രസ് സഖ്യത്തിന് പുറമേ തിപ്രമോത്തയുടെ വെല്ലുവുളിയും ബിജെപിയെ തളർത്തിയില്ല.
2018-ൽ തനിച്ച് ഭരണം പിടിച്ച ബിജുപെ ത്രിപുരയിൽ ഗോത്രവർഗ പാർട്ടിയായ ഐ.പി.എഫ്.ടിയെ ചേർത്ത് പിടിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയതിന് പിന്നാലെ അടുത്ത ടേമിലേക്കും ഭരണം ഉറപ്പിച്ചത് തിരിച്ചുവരാനിരുന്ന ഇടത് പാർട്ടിക്കാണ് തിരിച്ചടിയാകുന്നത്. 25 വർഷം ഭരിച്ച ഇടത് പാർട്ടിക്ക് തിരിച്ചുവരവിന് അവസരം കൊടുക്കാതെയാണ് അഞ്ചുവർഷം ഭരിച്ച ബിജെപിയുടെ പ്രകടനം.
ത്രിപുര രാജകുടുംബാംഗം പ്രദ്യോത് ദേബ് ബർമ്മയുടെ തിപ്ര മോത്ത തെരഞ്#ടെുപ്പിന് മുൻപ് വെല്ലുവിളിയാകുമെന്ന് ബിജെപി പോലും കണക്ക് കൂട്ടിയെങ്കിലു വേണ്ടവിധത്തിൽ പ്രകടനം നടത്താനാകാതെ പോയത് ബിജെപിക്ക് കാര്യമായ പരിക്ക് സമ്മാനിച്ചില്ല.
ഇടതുപാർട്ടിയുടെ പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോകുമെന്ന ഇവാഗ്ദാനവും സുപ്രീംകോടതി വിധിയെത്തുടർന്ന് ജോലി നഷ്ടമായ അധ്യാപകരുടെ പ്രതിഷേധവും ഒന്നും ഇടത്-കോൺഗ്രസ് സഖ്യത്തിന് മുതലെടുക്കാനായില്ല.