ആണ്‍സുഹൃത്ത് സ്വകാര്യ ചിത്രങ്ങള്‍ സഹപാഠികളുമായി പങ്കുവെച്ചു, മനംനൊന്ത് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

വാറങ്കല്‍: സ്വകാര്യ ചിത്രങ്ങള്‍ പരസ്യമായതിന് പിന്നാലെ ഇരുപത് വയസ്സുകാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. ആണ്‍സുഹൃത്താണ് യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കിയത്.

ആണ്‍ സുഹൃത്ത് വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങള്‍മറ്റുള്ളവരുമായി പങ്കുവച്ചതിന് പിന്നാലെയാണ് ഇരുപതുകാരി ജീവനൊടുക്കിയത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബന്ധുവീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

also read: വിഖ്യാത സംവിധായകൻ കെ വിശ്വനാഥ് മൺമറഞ്ഞിട്ട് 24 ദിവസം; പ്രിയതമ ജയലക്ഷ്മിയും വിടപറഞ്ഞു

ഈ മാസം 22ന് മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം യുവതി വീട്ടില്‍ തിരികെ എത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഹപാഠി കൂടിയായിരുന്ന ആണ്‍സുഹൃത്തുമായി യുവതി അടുപ്പത്തിലായിരുന്നു.

also read: ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിശീലനം, വ്യായാമത്തിന്റെ ഇടയില്‍ ഭക്ഷണം കഴിച്ചു; ബ്രഡ് തൊണ്ടയില്‍ കുടുങ്ങി ബോഡി ബില്‍ഡര്‍ മരിച്ചു

എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ അകന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഫോട്ടോകള്‍ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവച്ചത്. വിദ്യാര്‍ത്ഥിനിയുടെ ബാല്യകാല ചിത്രങ്ങളാണ് കൂട്ടുകാരന്‍ പങ്കുവച്ചത്. ഇതില്‍ പ്രകോപിതയായ യുവതി ജീവനൊടുക്കുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തി പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. സഹപാഠികള്‍ ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് അപമാനിച്ചതിനാലാണ് താന്‍ വീടുവിട്ടതെന്ന് യുവതിയുടെ കുറിപ്പില്‍ പറയുന്നു.

Exit mobile version