ഹൈദരാബാദ്: ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണു മരിച്ചു. ഹൃദയസ്തംഭനമാകാം മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവ് മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് വിവരം. നിർമൽ ജില്ലയിലെ പർദി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
A 19-year-old boy #suddenly collapsed while dancing. It was known that it was a #heartattack . This incident happened in #Nirmal District, #Telangana .
Why are people collapsing due to #heartattack in all corners of the #country? Some of them are dying at a very #young age… pic.twitter.com/vy0Wy74ybN
— Sunil Veer (@sunilveer08) February 26, 2023
തെലങ്കാനയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുഴഞ്ഞുവീണുള്ള അത്യാഹിതം നാലാമത്തെ സംഭവമാണ്. വെള്ളിയാഴ്ച ഹൈദരാബാദിൽ ബസ് കാത്തുനിന്ന വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണിരുന്നു. ആ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് സി.പി.ആർ. നൽകി അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.
കൂടാതെ, ഹൈദരാബാദിൽ ഫെബ്രുവരി ഇരുപതിന് വിവാഹച്ചടങ്ങിനോടനുബന്ധിച്ച് നടന്ന ഹൽദി ചടങ്ങിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വരന്റെ കാൽപാദത്തിൽ മഞ്ഞൾ പുരട്ടുന്നിതിന് കുനിയുന്നതിനിടെയാണ് കുഴഞ്ഞുവീണു മരിച്ചത്. മരണത്തിന് കാരണമായത് ഹൃദയസ്തംഭനമെന്നാണ് വിവരം.
Discussion about this post