പാട്യാല: പഞ്ചാബി സര്‍വകലാശാല കാമ്പസിലെ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഇരുപതുകാരനായ നവ്ജോത് സിംഗാണ് കുത്തേറ്റ് മരിച്ചത്. സര്‍വകലാശാല ക്യാമ്പസിന് പുറത്തുനിന്നുള്ളവരുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് യുവാവ് കൊല്ലപ്പെട്ടത്.
കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നു നവ്ജോത് സിംഗ്. ക്യാംപസിനുള്ളിലേക്ക് പുറത്തുനിന്നുള്ള നിരവധിപേര്‍ എത്തിയിരുന്നതായും വാക്കേറ്റം നടന്നതായും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് വരുണ്‍ ശര്‍മ പറഞ്ഞു.
also read: വ്യാജപേരില്‍ വിവാഹപ്പരസ്യം നല്കി യുവതികളെ കബളിപ്പിക്കുന്നത് പതിവ്, 52കാരനെ കൈയ്യോടെ പൊക്കി പോലീസ്!
ആക്രമണത്തില്‍ നവ്ജോത് സിംഗിന് നിരവധി കുത്തുകളേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പൊലീസ് സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post