ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ ഇന്നലെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തള്ളി. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും 22നാണ് പരിഗണിക്കുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം തന്ത്രി അടച്ചിട്ടതായും ശുദ്ധികലശം നടത്തിയതായും ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ പിവി ദിനേശ് കോടതിയെ അറിയിച്ചു. യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രിക്കെതിരെ ഗീനാകുമാരിയും എവി വര്‍ഷയുമാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.