ന്യൂഡൽഹി: തെരുവുനായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. ഡൽഹിയിലെ ഹരിഹർനഗറിലെ പാർക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സൈബർ ലോകത്തും വ്യാപകമായി പ്രചരിക്കുകയാണ്. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് ആദ്യം തയ്യാറായില്ലെന്ന് ആരോപിച്ചു.
what is the responsibility of someone who is in power? Is it to do they merely have an obligation to refrain from misuse of that power?Or does it become one's duty to protect those without it? Harinager SHO Denied FIR on #DOG #RAPE @DelhiPolice Waiting for women be raped for FIR? pic.twitter.com/TVmJDpaBoU
— Tarun Agarwal- Anti-Cruelty Officer (@Pfa_AntiCruelty) February 25, 2023
ഹരിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്‌ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായി മൃഗാവകാശ പ്രവർത്തകൻ ട്വീറ്റ് ചെയ്തു. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ പ്രതിയെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് സംഘത്തെ നിയോഗിച്ചെന്നും പൊലീസ് അറിയിച്ചു.