ഇന്‍ഡോര്‍: പൂര്‍വ്വ വിദ്യാര്‍ഥിയുടെ കൊടുംക്രൂരതയില്‍ കോളേജ് പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. പ്രിന്‍സിപ്പളിനോടുള്ള വൈരാഗ്യത്തില്‍ കോളേജിലെത്തിയ പൂര്‍വ്വ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് പ്രിന്‍സിപ്പാളിനെ തീകൊളുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ (54) ആണ് കൊല്ലപ്പെട്ടത്. 80 ശതമാനവും പൊള്ളലേറ്റ വിമുക്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
പൂര്‍വ വിദ്യാര്‍ഥിയായ അശുതോഷ് ശ്രീവാസ്തവ (24)യാണ് അക്രമത്തിന് പിന്നില്‍. മാര്‍ക്ക് ഷീറ്റ് നല്‍കാത്തതിലുള്ള വൈരാഗ്യത്താലാണ് പ്രിന്‍സിപ്പളിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പിടിയിലായ പ്രതി (24) പോലീസിനോട് പറഞ്ഞത്.
ഇക്കഴിഞ്ഞ ദിവസമാണ് കോളേജില്‍ കയറി വന്ന അശുതോഷ് പ്രിന്‍സിപ്പളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തിയത്. ചികിത്സയിലിക്കെ ശനിയാഴ്ചയാണ്പ്രിന്‍സിപ്പള്‍ വിമുക്ത ശര്‍മ മരണത്തിന് കീഴടങ്ങിയത്. മാര്‍ക്ക് ഷീറ്റ് വൈകിയതിന്റെ പേരിലാണ് പൂര്‍വ വിദ്യാര്‍ഥിയായ അശുതോഷ് പ്രിന്‍സിപ്പളിനോട് ക്രൂരത കാട്ടിയത്.
ഈ മാസം ഇരുപതാം തിയതിയാണ് അശുതോഷ് കോളേജിലെത്തി ജീവനക്കാരുടെ മുന്നില്‍ വെച്ച് വിമുക്ത വര്‍മ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്. അശുതോഷിനും പൊള്ളലേറ്റിരുന്നു. ഓടിക്കൂടിയ ജീവനക്കാര്‍ വിമുക്ത ശര്‍മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായി പൊള്ളലേറ്റിരുന്നു. ആളികത്തിയ തീ അണച്ച ശേഷം ജീവനക്കാര്‍ ഉടന്‍ തന്നെ പ്രിന്‍സിപ്പളിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വിമുക്ത നാല് ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പ്രിന്‍സിപ്പളിനെ തീകൊളുത്തുന്നതിനിടെ അശുതോഷിനും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പിടിക്കെട്ട ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2022 ല്‍ ഫലം വന്ന ഏഴ്, എട്ട് സെമസ്റ്ററുകളുടെ മാര്‍ക്ക് ലിസ്റ്റ് നല്‍കാത്തതാണ് ആക്രമണത്തിന്റെ കാരണമെന്നാണ് അശുതോഷ് പോലീസിനോട് പറഞ്ഞത്.
പലതവണ ആവശ്യപ്പെട്ടിട്ടും കോളേജില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ലെന്നും അതുകൊണ്ടാണ് കോളേജിലെത്തിയതെന്നും അശുതോഷ് പറഞ്ഞു. പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് മടങ്ങാനിറങ്ങിയപ്പോള്‍ കാത്തുനിന്നാണ് ആക്രമണം നടത്തിയത്. അശുതോഷിനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
Discussion about this post