വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം, വധു മരിച്ചു; അതേ മണ്ഡപത്തില്‍ വച്ച് തന്നെ വധുവിന്റെ സഹോദരിയെ കല്ല്യാണം കഴിച്ച് വരന്‍

ജിനാഭായ് റാത്തോറിന്റെ മകള്‍ ഹെതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുതാഭായി അല്‍ഗോട്ടറിന്റെ മകന്‍ വിശാലും തമ്മിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

marriage

അഹമ്മദാബാദ്: വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം വന്ന് വധു മരിച്ചതിനാല്‍ അതേ മണ്ഡപത്തില്‍ വച്ച് തന്നെ വധുവിന്റെ ഇളയ സഹോദരിയെ കല്ല്യാണം കഴിച്ച് വരന്‍. ഗുജറാത്തിലെ ഭാവ്നഗറിലെ സുഭാഷ് നഗര്‍ പ്രദേശത്താണ് സംഭവം.

ജിനാഭായ് റാത്തോറിന്റെ മകള്‍ ഹെതലും നാരി ഗ്രാമത്തിലെ റാണാഭായ് ബുതാഭായി അല്‍ഗോട്ടറിന്റെ മകന്‍ വിശാലും തമ്മിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഹേതലിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും ഹെതല്‍ മരിച്ചിരുന്നു.

ഭഗവനേശ്വര്‍ ക്ഷേത്രത്തിന് മുന്‍പില്‍ വച്ചുള്ള വിവാഹ വേദിയില്‍ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറിയതോടെ കാര്യങ്ങള്‍ കലങ്ങിമറിഞ്ഞു. വധുവിന്റെ മരണത്തില്‍ കുടുംബം വിലപിച്ചപ്പോഴും വിവാഹാഘോഷങ്ങള്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. തുടര്‍ന്ന് ഹേതലിന്റെ ഇളയ സഹോദരിയെ വിശാലിന് വിവാഹം ചെയ്തു നല്‍കി.

Exit mobile version