മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ കനേഡിയന്‍ പൗരത്വം എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നതാണ്. ഇരട്ട പൗരത്വത്തിന്റെ പേരില്‍ താരം പലപ്പോഴും രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കാറുണ്ട്.
അതേസമയം, താന്‍ കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിക്കുകയാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്ത്യയാണ് തനിക്ക് എല്ലാം, ഇതിനകം പാസ്പോര്‍ട്ട് മാറ്റത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
‘ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഒന്നും അറിയാതെ കാര്യങ്ങള്‍ പറയുമ്പോള്‍ വിഷമം തോന്നും’, അക്ഷയ് കുമാര്‍ പറഞ്ഞു.
1990കളില്‍ തന്റെ കരിയര്‍ മോശം അവസ്ഥയിലൂടെയാണ് പോയത്. 15 ഓളം സിനിമകളാണ് ഈ കാലയളവില്‍ തിയേറ്ററുകളില്‍ പരാജയം നേരിട്ടത്. സിനിമകളുടെ മോശം ബോക്സ് ഓഫീസ് പ്രകടനമാണ് കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത് എന്നും നടന് മുന്‍പ് വ്യക്തമാക്കിയിരുന്നു.
എന്റെ സിനിമകള്‍ വര്‍ക്ക് ചെയ്യുന്നില്ല, എന്തെങ്കിലുമൊന്ന് വര്‍ക്ക് ചെയ്യണമല്ലോ എന്ന് ഞാന്‍ കരുതി, ഞാന്‍ ജോലിക്കായി അവിടെ പോയി. എന്റെ സുഹൃത്ത് കാനഡയിലാണ്. ഞാന്‍ അപേക്ഷിച്ചു. കാനഡയിലേക്ക് പോവുകയായിരുന്നു.
പിന്നാലെ എന്റെ രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി. എന്റെ സുഹൃത്ത് പറഞ്ഞു, തിരിച്ചു പോകൂ, വീണ്ടും ജോലി ആരംഭിക്കൂ എന്ന്. എനിക്ക് കുറച്ച് സിനിമകള്‍ ലഭിച്ചു. പാസ്പോര്‍ട്ട് ഉണ്ടെന്ന കാര്യം ഞാന്‍ മറന്നു. ഈ പാസ്പോര്‍ട്ട് മാറ്റണമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല, പക്ഷേ ഇപ്പോള്‍ അതെ, എന്റെ പാസ്പോര്‍ട്ട് മാറ്റാന്‍ ഞാന്‍ അപേക്ഷിച്ചെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.
Discussion about this post